Skip to main content

നാടകക്കളരി: വിദ്യാര്‍ഥിനികള്‍ക്ക് അപേക്ഷിക്കാം

 

തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജിന്റെയും സംഗീതനാടക അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കായി നാടകശില്പശാല സംഘടിപ്പിക്കുന്നു.  ഡിസംബര്‍ മൂന്നു മുതല്‍ ആറു വരെയാണ് നാടകക്കളരി സംഘടിപ്പിക്കുന്നത്.  നാടകമെന്ന സങ്കീര്‍ണ്ണ കലാരൂപത്തിന്റെ ചരിത്രവും നൂതനപ്രവണതകളും നാടകരചനാസങ്കേതങ്ങളും അഭിനയത്തിന്റെ സൂക്ഷ്മതലങ്ങളും പരിചയപ്പെടുത്തുന്ന കളരിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ പ്രിന്‍സിപ്പലിന്റെ അനുമതിപത്രത്തോടെ അപേക്ഷിക്കണം.  ഫോണ്‍ നം: ബീന കെ, ഡോ. ഗംഗാദേവി, മലയാളവിഭാഗം, ഗവ. വിമന്‍സ് കോളേജ്, 8086051956, 9847118529.

പി.എന്‍.എക്സ്. 5104/18

date