Skip to main content

കുട്ടികളിലെ വൈകല്യങ്ങള്‍ക്ക് സൗജന്യ ആയുര്‍വേദ ചികിത്സ

 

തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് ബാലചികിത്സാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുട്ടികളിലെ പഠനവൈകല്യങ്ങള്‍ക്ക് ചികിത്സ നല്‍കുന്നു. ആറു മുതല്‍ പന്ത്രണ്ട് വയസു വരെയുള്ള കുട്ടികളിലെ പഠനവൈകല്യങ്ങള്‍ക്ക് സൗജന്യ ആയുര്‍വേദ ചികിത്സ നല്‍കും.  കുട്ടികളിലെ ഐ.ക്യൂ നിര്‍ണ്ണയം, സൈക്കോളജിസ്റ്റിന്റെ സേവനം, സൗജന്യ ആയുര്‍വേദ ചികിത്സ, പ്രത്യേക പഠന ക്ലാസുകള്‍ തുടങ്ങിയ സേവനങ്ങള്‍ ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗവ. ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പൂജപ്പുര, തിരുവനന്തപുരം.  ഫോണ്‍: 8129050667.

 എട്ടു വയസ്സിനു താഴെയുള്ള കുട്ടികളില്‍ സംസാരക്കുറവ്, കണ്ണില്‍ നോക്കിയുള്ള ആശയവിനിമയക്കുറവ്, സംസാരിക്കാന്‍ തുടങ്ങിയിട്ടും ചോദ്യങ്ങളോടൊന്നും പ്രതികരിക്കാതിരിക്കുക, പരസ്പരബന്ധമില്ലാതെയുള്ള സംസാരം, ഭാവനാശേഷി ഇല്ലാത്ത അവസ്ഥ, ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിവില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളുള്ള കുട്ടികള്‍ക്കും സൗജന്യ ചികിത്സ നല്‍കും.  വിദഗ്ദ്ധ പരിശോധന നടത്തിയ ശേഷം സ്പീച്ച് തെറാപ്പി, മരുന്നുകള്‍ എന്നിവ ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക്: 8075804441.

പി.എന്‍.എക്സ്. 5108/18

date