Skip to main content

സാഗര ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു

    മത്സ്യത്തൊഴിലാളികളുടെ സാഗര മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട ഫിഷിംഗ് ഹാര്‍ബര്‍/ ഫിഷ് ലാന്‍ഡിംഗ് സെന്ററുകളായ മാപ്പിള ബേ, അഴീക്കല്‍, പുതിയങ്ങാടി, ചാലില്‍ ഗോപാലപേട്ട, തയ്യില്‍, എന്നീ അഞ്ച് സ്ഥലങ്ങളില്‍ നിലവിലുള്ള ഒരു ഒഴിവിലേക്കാണ് താല്‍കാലിക നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ 20 നും 40 നും ഇടയില്‍ പ്രായമുള്ള മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവരും, ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവരുമായിരിക്കണം. വിഎച്ച്എസ്ഇ ഫിഷറീസ്, അല്ലെങ്കില്‍ ഗവ റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ പത്താം ക്ലാസ് പഠിച്ചവര്‍ക്ക് മുന്‍ഗണന. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം നവംബര്‍ 23ന് ഉച്ച രണ്ട് മണിക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ഹാജരായി അഭിമുഖത്തില്‍ പങ്കെടുക്കണം.

date