Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ 19 ന്

    കുടുംബശ്രീ കണ്ണൂര്‍ ജില്ലാമിഷന്റെ സംരംഭ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാരുടെ (എം ഇ സി) വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 19 ന് രാവിലെ 10 മണിക്ക് കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ നടത്തും.  മുമ്പ് അപേക്ഷിച്ചവര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.  തെരഞ്ഞെടുക്കപ്പെടുന്നവര്‍ നവംബര്‍ 21, 22 തീയ്യതികളില്‍ കോട്ടയം ജില്ലയില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്.  യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം. പ്രായപരിധി 25-40 വയസ്സ്. താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും ഫോട്ടോയും സഹിതം ഹാജരാകണം. ഫോണ്‍: 0497 2702080.

date