Skip to main content

മന്തുരോഗ ലഘൂകരണ കിറ്റ് വിതരണവും  സൗജന്യ ശാസ്ത്രക്രിയയും

    ദേശീയ മന്തുരോഗ നിവാരണ പരിപാടിയുടെ ഭാഗമായി മന്തുരോഗികള്‍ക്ക് ദുരിത ലഘൂകരണ കിറ്റ് വിതരണം ചെയ്യുന്നു. കൈകാലുകളിലും സ്തനങ്ങളിലും ജനനേന്ദ്രീയങ്ങളിലും നീര്‍വീക്കം വന്ന് ബുദ്ധിമുട്ടുന്നവര്‍ക്കുള്ള ദുരിത ലഘൂകരണത്തിനായാണ് മരുന്നും മറ്റ് സാധനസാമഗ്രികളും അടങ്ങിയ കിറ്റുകള്‍ സൗജന്യമായി നല്‍കുന്നത്. രോഗികള്‍ക്കുള്ള ഗൃഹചികിത്സയും ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടപ്പിലാക്കി വരുന്നു. മന്തുരോഗത്തിന്റെ ഭാഗമായോ അല്ലാതെയോ വൃഷ്ണസഞ്ചി  വീക്കമുള്ളവര്‍ക്ക് സൗജന്യമായി ശസ്ത്രക്രിയയും ചെയ്തു കൊടുക്കും.  രോഗം പരസ്യമാക്കാന്‍ ആഗ്രഹിക്കാത്ത, കണ്ണൂര്‍ ജില്ലയില്‍ സ്ഥിരതാമസമാക്കിയ വ്യക്തികള്‍ കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ അനക്സിലുള്ള ജില്ലാ ആരോഗ്യകേന്ദ്രത്തിലെ ജില്ലാ മലേറിയ ഓഫീസറുമായി ഫോണില്‍ 9744316196 ബന്ധപ്പെടാം. ജില്ലയില്‍ താമസമാക്കിയിട്ടുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും ഈ സേവനം ലഭിക്കുന്നതാണ്. 

date