Skip to main content

സ്‌കോള്‍ കേരള: തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം

    സ്‌കോള്‍ കേരള മുഖേന 2018-20 ബാച്ചില്‍ ഹയര്‍സെക്കണ്ടറി കോഴ്സ് പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. രജിസ്ട്രേഷന്‍ സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച യൂസര്‍ നെയിമും പാസ്വേര്‍ഡും ഉപയോഗിച്ച് www.scolekerala.org എന്ന വെബ്സൈറ്റില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം. വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് പരീക്ഷാകേന്ദ്രം കോ-ഓര്‍ഡിനേറ്റിങ് ടീച്ചര്‍ മുമ്പാകെ ഹാജരാക്കി നവംബര്‍ 25, ഡിസംബര്‍ രണ്ട് തീയ്യതികളില്‍ നടക്കുന്ന ഓറിയന്റേഷന്‍ ക്ലാസില്‍ പങ്കെടുക്കേണ്ടതാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

date