Skip to main content

കലക്ഷന്‍ ക്യാമ്പ് സെന്റര്‍

    കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ഇരിട്ടി മേഖലയിലുള്ള ഗുണഭോക്താക്കളില്‍ നിന്ന് വായ്പ തിരിച്ചടവ് സ്വീകരിക്കുന്നതിന് നവംബര്‍ 21ന് മൂന്നാമത്തെ കലക്ഷന്‍ ക്യാമ്പ് സെന്റര്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ആരംഭിക്കും.  നിലവില്‍ എല്ലാ മാസവും ഒന്നാമത്തെ ബുധനാഴ്ച പയ്യന്നൂര്‍ ബ്ലോക്ക് ഓഫീസിലും, രണ്ടാമത്തെ ബുധനാഴ്ച തളിപ്പറമ്പ് താലൂക്ക് ഓഫീസിലും കലക്ഷന്‍ ക്യാമ്പ് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇരിട്ടി മേഖലയിലുള്ള ഗുണഭോക്താക്കള്‍ക്ക് ഇനിമുതല്‍ എല്ലാ മാസവും മൂന്നാമത്തെ ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ഒരു മണി വരെ ഇവിടെ  പണം അടക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഫോണ്‍: 0497 2705036.

date