Skip to main content

നോര്‍ക്ക റൂട്ട്‌സ് വഴി കുവൈറ്റിലേയ്ക്ക് നഴ്‌സുമാര്‍ക്ക് അവസരം

 

കുവൈറ്റിലെ റോയല്‍ ഹയാത്ത് ആശുപത്രിയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നഴ്‌സുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചതായി നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. 

ബി.എസ്.സി അല്ലെങ്കില്‍ ജി.എന്‍.എം യോഗ്യതയും മൂന്നുവര്‍ഷത്തെ പരിചയവും ഉള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 26. ആകെ ഒഴിവുകള്‍ 50. ശമ്പളം 325 കുവൈറ്റ് ദിനാര്‍ (ഏകദേശം 77,000 രൂപ). നോര്‍ക്ക റൂട്ട്‌സിന്റെ സര്‍വീസ് ചാര്‍ജ്ജ് 30,000 രൂപയും നികുതിയുമാണ്. ഇന്റര്‍വ്യൂ കൊച്ചിയില്‍ നടക്കും. വെബ്‌സൈറ്റ്: www.norkaroots.net. 24 മണിക്കൂര്‍ കാള്‍ സെന്റര്‍ ഫോണ്‍: 1800 425 3939.

പി.എന്‍.എക്സ്. 5109/18

date