Skip to main content

ഹരിത നിയമാവലികള്‍ പാലിച്ച് നബിദിന റാലികള്‍ വര്‍ണാഭമാക്കും

 

ഹരിത നിയമാവലികള്‍ പാലിച്ചുകൊണ്ട് നബിദിന റാലികള്‍ വര്‍ണാഭമാക്കാന്‍  ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മത പണ്ഡിതന്‍മാരുടെയും രാഷ്ട്രീയക്ഷി പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. ജില്ലയില്‍ വരും ദിവസങ്ങളില്‍ ധാരാളം നബിദിന റാലികള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ജില്ലാ  കലക്ടര്‍ അമിത് മീണ യോഗം വിളിച്ചത്. റാലികള്‍ നടത്തുന്ന സംഘടനകള്‍ വിശദാംശങ്ങള്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ അറിയിച്ചെന്ന് ഉറപ്പുവരുത്തണം. റാലികള്‍ അധികവും പ്രാദേശിക റോഡുകള്‍ വഴിയാണ് പോകുന്നെതെങ്കിലും ഹൈവേകളിലെത്തുമ്പാള്‍ ഗാതാഗത തടസ്സം  ഇല്ലെന്ന് ഉറപ്പാക്കണം. ഇതിനായി റാലികളുടെ റൂട്ടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പോലീസിന് നല്‍കണം.
പ്ലാസ്റ്റിക് സാധനങ്ങള്‍ ജാഥയില്‍ ഉപയോഗിക്കരുത്. ഉപയോഗിച്ച് വലിച്ചെറിയുന്ന വസ്തുക്കള്‍ പരമാവധി ഒഴിവാക്കണം. ഗ്‌ളാസുകളും മറ്റ് വഴിയില്‍ ഉപേക്ഷിക്കരുത്. ഇത് ഉറപ്പാക്കുന്നതിന് വളയന്റിയര്‍മാരെ നിയോഗിക്കണം. അനാവശ്യമായ കളര്‍ചേര്‍ത്ത പാനിയങ്ങള്‍ കുട്ടികള്‍ക്ക് നല്‍കരുത്. മിഠായി ഉള്‍പ്പെടെയുള്ള ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കണം.  മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വെള്ളത്തിലൂടെ പകരാന്‍ സാദ്ധ്യതയുള്ളതിനാല്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമെ കുട്ടികള്‍ക്ക് നല്‍കാവു. വെള്ളത്തില്‍ എൈസ് ഇട്ട് ഉപയോഗിക്കരുത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളിലൂടെയാണ് കൂടുതല്‍ ആളുകള്‍ മരിച്ചെതെന്ന് യോഗത്തില്‍ പങ്കെടുത്ത ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.ഇതിനാല്‍ കുടിവെള്ളത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കണം. മഞ്ഞപ്പിത്തിന്റെ ലക്ഷണം രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം  ഒരുമാസത്തിനു ശേഷമെ സാധാരണ ഗതിയില്‍ പ്രത്യക്ഷമാവും. അതുകൊണ്ട് തണുത്തവെള്ളം പൂര്‍ണമായും ഒഴിവാക്കണം. കഴിഞ്ഞ വര്‍ഷം നബിദിനം റാലികള്‍ ഹരിത നിയമാവലി പാലിച്ച് നടത്തിയതിന് ജില്ലാ കലക്ടര്‍ എല്ലാവരെയും അഭിനന്ദിച്ചു.  
    യോഗത്തില്‍ റവന്യൂ ഡിവിഷനല്‍ ഓഫീസര്‍ മെഹറലി എന്‍.എം, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സക്കീന ഡി.വൈ.എസ്.പി.മാരായ എം.ഉല്ലാസ്‌കുമാര്‍, എം.പി മോഹന ചന്ദ്രന്‍ വിവിധ രാഷ്ട്രീയ പ്രതിനിധികളായ ടി.വേണുഗോപാലന്‍, വീക്ഷണം മുഹമ്മദ്, ടി.എന്‍ ശിവശങ്കരന്‍, പി.മുഹമ്മദലി, നൗഷാദ് മണ്ണിശ്ശേരി,പി.കെ.എ ലത്തീഫ് ഫൈസി, സി.കെ.യു മൗലവി മോങ്ങം,കെ.സി വേലായുധന്‍, ഇ.അബ്ദു, കെ.പി.എ നസീര്‍, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു.

 

date