Skip to main content

ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഇ-ഓഫീസായി പ്രഖ്യാപിച്ചു

    സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുന്നതിനു വേണ്ടി  ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഇ-ഓഫീസായി ജില്ലാകലക്ടര്‍ അമിത്മീണ പ്രഖ്യാപിച്ചു.  ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടന്ന പരിപാടിയില്‍ തിരൂര്‍ വെറ്ററിനറി പോളിക്ലിനിക് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.പി. ഉഷ , താഴേക്കോട് മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ.ഷമീം.എ,    ഐ.റ്റിഅസിസ്റ്റന്റ് ഇല്ല്യാസ് കല്ലായി തുടങ്ങിയവര്‍ക്ക് മൃഗസംരക്ഷണ വകുപ്പിലെ മികച്ച സേവനങ്ങള്‍ക്ക് കലക്ടര്‍ ബഹുമതി പത്രങ്ങള്‍ നല്‍കി.
നാഷണല്‍ ഇ-ഗവേണന്‍സ് പ്ലാനിന്റെ കീഴില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ വഴി വികസിപ്പിച്ചെടുത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് ഇ-ഓഫീസ്. ഐ.ടി രംഗത്തെ നൂതന സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി കൊണ്ട് സര്‍ക്കാര്‍ നടപടികളും പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായ രീതിയില്‍  വേഗത്തില്‍ നടപ്പിലാക്കുന്നതിനാണ് സര്‍ക്കാര്‍ ഓഫീസുകള്‍ ഇ-ഓഫീസാക്കി മാറ്റുന്നത്.  കാലക്രമേണ എല്ലാ സര്‍ക്കാര്‍ ഓഫീസുകളെയും കടലാസ് രഹിത ഓഫസാക്കി മാറ്റുക എന്നതാണ് ഇ-ഓഫീസിന്റെ ലക്ഷ്യം.    

 

date