Skip to main content

വണ്ടൂര്‍ ഗ്രാമപഞ്ചായത്ത്: കെട്ടിടോദ്ഘാടനം ഇന്ന്

വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 17) ന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിക്കും. വൈകുന്നേരം മൂന്നിന് നടക്കുന്ന പരിപാടിയില്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. വണ്ടൂര്‍ മഞ്ചേരി റോഡില്‍ 1.70 കോടി രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 2015 സെപ്തംബറിലാണ്  കെട്ടിടത്തിന് തറക്കല്ലിട്ടത്.
      എം.പിമാരായ എം.ഐ ഷാനവാസ്, പി.കെ കുഞ്ഞാലിക്കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ആസ്യ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date