Skip to main content

ഗതാഗത കുരുക്കിന് പരിഹാരമായി താനൂരില്‍ നഗര സൗന്ദര്യവത്ക്കരണം ഡി വൈഡറും കവാടവും സ്ഥാപിക്കും

   ഗതാഗതക്കുരുക്കും റോഡ് കയ്യേറ്റവും ഇല്ലാതാക്കി വാഹന കാല്‍നട യാത്ര സുഗമമാക്കാന്‍ താനൂരില്‍ സൗന്ദര്യവത്ക്കരണം നടപ്പാക്കുന്നു. വി. അബ്ദുറഹിമാന്‍ എം.എല്‍.എയുടെ പ്രത്യേക പദ്ധതിയിലുള്‍പ്പെടുത്തിയാണ് സൗന്ദര്യവത്ക്കരണം നടപ്പാക്കുന്നത്.
      താനൂര്‍ നഗരത്തിന്റെ ഹൃദയ ഭാഗമായ ജംഗ്ഷന്‍ മുതല്‍ റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള 400 മീറ്ററോളം ഭാഗത്തെ റോഡ് ആധുനികരീതിയില്‍ നവീകരിച്ച് ഇരുഭാഗത്തും നടപ്പാതകള്‍ നിര്‍മ്മിക്കും. റോഡിന് മധ്യഭാഗത്തായി ഡിവൈഡറും സ്ഥാപിക്കും.അതില്‍ ചെടികളും പൂക്കളും വളര്‍ത്തുകയും ഇരുഭാഗങ്ങളിലും വഴിവിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്യും.    റെയില്‍വേ സ്റ്റേഷന് മുന്നില്‍ താനൂരിന്റെ ചരിത്രം രേഖപ്പെടുത്തുന്ന കവാടം ഒരുക്കാനും പദ്ധതിയുണ്ട്.
       താനൂരിലെ പഴയ ബസ്റ്റാന്റിനോട് ചേര്‍ന്ന് അമ്മമാര്‍ക്കും കുട്ടികള്‍ക്കും വിശ്രമ കേന്ദ്രവും, മുലയൂട്ടല്‍ കേന്ദ്രവും, വയോധികര്‍ക്കുള്ള ആശ്വാസ കേന്ദ്രവും ടോയ്ലെറ്റ് കോംപ്ലക്സും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുമെന്ന് വി അബ്ദുറഹ്മാന്‍ എം.എല്‍.എ അറിയിച്ചു.

 

date