Skip to main content

ഭൂമിക്കൊരു കുട വൃക്ഷത്തൈ നട്ടു

 

പുനൂര്‍ ഗവണ്‍മെന്റ്  ഹയര്‍സെക്കന്ററി സ്‌കൂളിലെ സ്‌കൗട്സ് ആന്‍ഡ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളിലും പരിസര പ്രദേശങ്ങളിലും  വൃക്ഷത്തൈ നട്ടു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷക്കീല ടീച്ചര്‍  ദേവദാരു തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് എന്‍ അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. വൃക്ഷത്തൈ നടലിലൂടെ പുതുതലമുറയ്ക്ക് പ്രകൃതി സംരക്ഷണത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയാണ് ലക്ഷ്യമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റെന്നി ജോര്‍ജ് പറഞ്ഞു. അധ്യാപകരായ പി രാമചന്ദ്രന്‍, കെ സി റിജുകുമാര്‍, എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ കെ പ്രബീഷ്‌കുമാര്‍, സി കെ ഉസൈന്‍കുട്ടി, ജി പ്രശാന്ത്, സകൗട്ട്് മാസ്റ്റര്‍ യു ലീന, ഗൈഡ്സ് ക്യാപ്റ്റന്‍ എ ഭിവിഷ,  വിദ്യാര്‍ത്ഥി പ്രതിനിധികളായ ഫാത്തിമ റഷ, ടി അമിത, അനിരുദ്ധ്, സംഗീത് തുടങ്ങിയവര്‍ സംസാരിച്ചു.

date