Skip to main content

ശബരിമല : സൂപ്രീംകോടതി വിധി സംഗ്രഹം സൗജന്യ വിതരണത്തിന്

ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകളുടെ ആരാധനാവകാശം സംബന്ധിച്ച് സൂപ്രീംകോടതി വിധിയുടെ മലയാളത്തിലുളള സംഗ്രഹം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ചു. പുസ്തകം സിവില്‍ സ്റ്റേഷനിലെ കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്ന് സൗജന്യമായി ലഭിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.  കേസിന്റെ പശ്ചാത്തലവും ലഘു ചരിത്രവും സൂപ്രീം കോടതി വിധിയുടെ സംക്ഷ്പിതം എന്നിവ പുസ്തകത്തില്‍ 
ഉള്‍പെടുന്നു. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ പ്രസക്ത ഭാഗങ്ങളും വിധിയില്‍ പരാമര്‍ശിച്ചിട്ടുളള ഭരണ ഘടനയിലെ മൗലികാവകാശങ്ങളും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.

date