Skip to main content

3 പൊസിഷന്‍സ് സംഘ ചിത്ര-ശില്പ പ്രദര്‍ശനം

    കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന സംഘ ചിത്ര-ശില്പ പ്രദര്‍ശനം '3 പൊസിഷന്‍സ്' കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ഇന്ന്് (നവംബര്‍ 17)  രാവിലെ 11 മണിക്ക് ആരംഭിക്കും. ബിനു തോമസ്, ബൈജു എസ്.ആര്‍., മനോജ് വിശ്വംഭരന്‍ എിവരുടെ ചിത്ര-ശില്‍പങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
    കണ്ണൂര്‍ സ്വദേശിയായ ബിനുതോമസ്,  തിരുവനന്തപുരം സ്വദേശികളായ  മനോജ് വിശ്വംഭരന്‍, ബൈജു എസ്.ആര്‍. എന്നിവര്‍ നിരവധി ചിത്രപ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 30 ഓളം ചിത്ര-ശില്പങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. പ്രദര്‍ശനം 23ന് സമാപിക്കും
             

 

date