Skip to main content

നോര്‍ക്ക റൂട്ട്സ് വഴി കുവൈറ്റിലേക്ക് നഴ്സുമാരെ തേടുന്നു  

കുവൈറ്റിലെ റോയല്‍ ഹയാത്ത് ആശുപത്രിയിലേക്ക് നോര്‍ക്ക-റൂട്ട്സ് വഴി നഴ്സുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചതായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ബിഎസ്.സി അല്ലെങ്കില്‍ ജി.എന്‍.എം യോഗ്യതയും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ നവംബര്‍ 26 വരെ സമര്‍പ്പിക്കാം. മൊത്തം 50 ഒഴിവുകളാണുള്ളത്. 325 കുവൈത്ത് ദിനാറാണ് ശമ്പളം. (ഏകദേശം 77,000 രൂപ). നോര്‍ക്ക റൂട്ട്സിന്റെ സര്‍വീസ് ചാര്‍ജ് മുപ്പതിനായിരം രൂപയും നികുതിയും ആണ്. കൂടിക്കാഴ്ച കൊച്ചിയില്‍ നടക്കും. വിശദവിവരങ്ങള്‍ www.norkaroorts.net, 24 മണിക്കൂര്‍ കോള്‍ സെന്റര്‍ ഫോണ്‍- 18004253939.
 

date