Skip to main content

ഇന്ന് റോഡപകടങ്ങളില്‍ മരണപ്പെട്ടവരുടെ ഓര്‍മദിനം വിപുലമായ പരിപാടികളുമായി മോട്ടോര്‍ വാഹനവകുപ്പ്

റോഡപകടങ്ങളില്‍ മരണപ്പെട്ടവരുടെ ഓര്‍മദിനമായ ഇന്ന് (നവംബര്‍18) മോട്ടോര്‍വാഹന വകുപ്പ് വിവിധ പരിപാടികള്‍ നടത്തും. ഐക്യരാഷ്ട്രസഭയാണ് നവംബര്‍ 18 ഓര്‍മദിനമായി പ്രഖ്യാപിച്ചിട്ടുള്ളത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ 9.30 പൊന്നാനി എം.ഇ.എസ് കോളേജ്  ഓഡിറ്റോറിയത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും.  
ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളുടെ കീഴിലും എം.പി മാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന വ്യത്യസ്ത പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. റോഡുസുരക്ഷ ബോധവല്‍ക്കരണത്തിനു പുറമെ വ്യത്യസ്ത സാമൂഹ്യ സുരക്ഷ പദ്ധതികളും ട്രോമകെയര്‍പദ്ധതികളും വിപുലമാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.  ജില്ലയിലെ സംസ്ഥാന, ദേശീയ പാത ആസ്പദമായി അപകടങ്ങള്‍ കുറയ്ക്കാവുന്ന വിശദമായ ഒരു റിപ്പോര്‍ട്ട് ഗതാഗത വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും  2019 ഫെബ്രുവരി മുതല്‍ ആറ് പ്രത്യേക പരിശോധന സ്‌ക്വാഡുകളും 24 മണിക്കൂര്‍ നിരീക്ഷണ സമ്പ്രദായവും ജിപിഎസ് സംവിധാനങ്ങളും വരുന്നതോടുകൂടി ഒട്ടേറെ മാറ്റങ്ങള്‍ വരുത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നുണ്ടെന്നും ആര്‍.ടി.ഒ അനൂപ് വര്‍ക്കി അറിയിച്ചു.

 

date