Skip to main content

ഗജ ചുഴലിക്കാറ്റ് : മത്സ്യതൊഴിലാളികള്‍കടലില്‍ പോകരുത്

തെക്കു കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദമായിശക്തികുറഞ്ഞ്എത്തിയ ഗജ ചുഴലിക്കാറ്റ്‌വീണ്ടുംചുഴലിക്കാറ്റായിരൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ നവംബര്‍ 20 വരെ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കേന്ദ്ര കലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അറിയിപ്പ്. നിലവില്‍ ഈ ന്യൂനമര്‍ദ്ദം കൊച്ചി തീരത്ത് നിന്നും ഏകദേശം 400 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി നിലനില്‍ക്കുന്നു.  കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അനുമാനം അനുസരിച്ച് ഈ ചുഴലിക്കാറ്റ്തുടര്‍ന്നുംപടിഞ്ഞാറന്‍ ദിശയില്‍സഞ്ചരിക്കും.
കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കി. മീ വേഗതയിലും ചില അവസരങ്ങളില്‍ 60 കി. മീ വേഗത്തിലും ശക്തമായ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍മരങ്ങള്‍, വൈദ്യുതിതൂണുകള്‍, ടവറുകള്‍ തുടങ്ങിയ ഇടങ്ങളില്‍ അധിക സമയം ചിലവഴിക്കാനോ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനോ പാടില്ലയെന്ന്  അധികൃതര്‍ അറിയിച്ചു.              

date