Skip to main content

മത്സ്യത്തൊഴിലാളികളെരക്ഷപ്പെടുത്തി

താനൂരില്‍ നിന്ന്  നവംബര്‍ 16ന്  മത്സ്യ ബന്ധനത്തിന് പോയികടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. താനൂര്‍സ്വദേശികളായറാഫി, കബീര്‍ എന്നിവരെയാണ് പൊന്നാനി ഫിഷറീസിന്റെറസ്‌ക്യൂബോട്ടില്‍ പോയിവള്ളത്തിന്റെ എഞ്ചിന്‍ ശരിയാക്കിതിരിച്ചെത്തിച്ചത്.
'മാഷാഅള്ളാ' എന്ന ഇവരുടെചെറിയവള്ളം എഞ്ചിന്‍ കേടായി കടലില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന്ഇന്നലെ (17/11/2018) കൂടെയുണ്ടായിരുന്ന മറ്റു മത്സ്യ ത്തൊഴിലാളികളാണ് കരയിലെത്തി ഫിഷറീസ്ഉദ്യോഗസ്ഥരെ അറിയിച്ചത്.  ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌റസ്‌ക്യൂഗാര്‍ഡ്ജാഫര്‍, ഫീഷറീസ് സ്റ്റാഫ്ഷിബു, ബോട്ട്ജീവനക്കാര്‍തുടങ്ങിയവര്‍റസ്‌ക്യൂബോട്ടില്‍ പോയി ഇവരുടെ വള്ളത്തിന്റെ എഞ്ചിന്‍ ശരിയാക്കിതിരിച്ചെത്തിക്കുകയായിരുന്നു. ഏകദേശം പൊന്നാനി ഭാഗത്ത് നിന്ന് 20 കാതംഅകലെയാണ്ഇവര്‍അകപ്പെട്ടത്.

 

 

 

 

 

date