Skip to main content
അക്ഷയ വാര്‍ഷികാഘോഷം യൂനിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ആദ്യ സമ്പൂര്‍ണ അക്ഷയ ബ്രാന്റഡ് ജില്ലയായി കണ്ണൂര്‍ മാറും: മന്ത്രി

 

കേരളത്തിലെ  ആദ്യത്തെ  സമ്പൂര്‍ണ അക്ഷയ ബ്രാന്റഡ് ജില്ലയായി കണ്ണൂരിനെ മാറ്റുന്നതിനുള്ള പ്രഖ്യാപനം  തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന അക്ഷയ 16-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ഈ വര്‍ഷം ഡിസംബര്‍ 31നകം പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഇതോടെ അക്ഷയ കേന്ദ്രങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.

വാര്‍ഷികാഘോഷവും കുടുംബ സംഗമവും മന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ന് സര്‍ക്കാര്‍- സര്‍ക്കാരിതര സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ വലിയ പങ്കാണ് അക്ഷയകേന്ദ്രങ്ങള്‍ വഹിക്കുന്നത്. അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ മാറ്റങ്ങള്‍ക്ക് അനുസൃതമായി ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

അക്ഷയ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ഐ ടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ മിഥുന്‍ കൃഷ്ണ സി എം, പ്രൊജക്ട് അസിസ്റ്റന്റ് ദീപാങ്കുരന്‍ കെ, അക്ഷയ ജില്ലാ കണ്‍വീനര്‍ സന്തോഷ് വി, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ആര്‍ ഹിരേഷ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ കെ ദീപക് സംസാരിച്ചു. 

ട്രെയിനര്‍ വി വേണുഗോപാലിന്റെ മോട്ടിവേഷന്‍ ക്ലാസ്സ്, എം സി പ്രകാശന്‍ സംഘത്തിന്റെ നാടന്‍ പാട്ട്, അക്ഷയ സംരംഭകര്‍, ജീവനക്കാര്‍, കുടുംബാംഗങ്ങള്‍ എന്നിവരുടെ കലാപരിപാടികള്‍ തുടങ്ങിവയും ആഘോഷത്തിന്റെ ഭാഗമായി നടന്നു. 

 

date