Skip to main content
 കീച്ചേരി ആയുര്‍വേദ പ്രാഥമിക ആരോഗ്യ കേന്ദ്രം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ആയുര്‍വേദ പ്രാഥമിക ആരോഗ്യ കേന്ദ്രം മന്ത്രി നാടിന് സമര്‍പ്പിച്ചു 

 

 

അത്യാധുനിക സംവിധാനങ്ങളുള്ള ആയുര്‍വേദ ആശുപത്രിയാണ് മട്ടന്നൂരില്‍ ഒരുങ്ങുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. മട്ടന്നൂര്‍ നഗരസഭയ്ക്ക് പുതുതായി കീച്ചേരിയില്‍ അനുവദിച്ച ആയുര്‍വേദ പ്രാഥമിക ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിമാനത്താവളം ഉദ്ഘാടനത്തിനൊരുങ്ങുന്ന സാഹചര്യത്തില്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് മികച്ച സൗകര്യം നല്‍കേണ്ടതുണ്ട്. 50 പേരെ കിടത്തി ചികില്‍സിക്കാവുന്ന ആശുപത്രിയായാണ് മട്ടന്നൂര്‍ ആയുര്‍വേദ ആശുപത്രിയെ ഉയര്‍ത്തുന്നത്. 1.34 കോടി രൂപ പഴശ്ശിയില്‍ നിര്‍മ്മിക്കുന്ന ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനോടകം അനുവദിച്ചതായും മന്ത്രി അറിയിച്ചു. 

വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പാര്‍ശ്വഫലങ്ങളില്ലാതെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിയുന്ന ചികിത്സാ രീതിയാണ് ആയുര്‍വേദമെന്നും ഇന്ത്യന്‍ ചികിത്സാ രീതിയായ ആയുര്‍വേദം ഇന്ന് ലോകമെമ്പാടും വ്യാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

നഗരസഭാ ചെയര്‍പേഴ്‌സണ്‍ അനിത വേണു, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി പി ഇസ്മയില്‍, എം റോജ, ഷാഹിന സത്യന്‍, എ കെ സുരേഷ്‌കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഭാരതീയ ചികിത്സാ വകുപ്പ്) എസ് ആര്‍ ബിന്ദു, നഗരസഭ കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

date