Skip to main content

പുനര്‍ജനി പദ്ധതി: ഉദ്ഘാടനം 23ന്

 

പ്രളയാനന്തരമുള്ള കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനവും പുനരുദ്ധാരണവും ലക്ഷ്യമിട്ട് സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന പുനര്‍ജനി പദ്ധതിയുടെ ഭാഗമായുള്ള ഏകദിന കര്‍മ പരിപാടിയുടെ ഉദ്ഘാടനം 23ന് രാവിലെ 11.30ന് റാന്നി സര്‍വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍  നിര്‍വഹിക്കും. രാജുഎബ്രഹാം എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യും. എംഎല്‍എമാരായ ചിറ്റയം ഗോപകുമാര്‍, വീണാജോര്‍ജ്, അടൂര്‍ പ്രകാശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി,  കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ.പി.കെ.ജയശ്രീ, ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ ഒമ്പതിന് പ്രളയാനന്തരം അനുവര്‍ത്തിക്കേണ്ട കാര്‍ഷിക മുറകളും ജൈവകൃഷി രീതികളും എന്ന വിഷയത്തില്‍ കാര്‍ഷിക ചര്‍ച്ചാ ക്ലാസും നടക്കും. 

പ്രളയക്കെടുതിയില്‍ നിന്നും കേരളം കരകയറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ശാസ്ത്രീയ സമീപനത്തിലൂടെ കാര്‍ഷിക മേഖലയുടെ പുനസൃഷ്ടി സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.        (പിഎന്‍പി 3757/18)

date