Skip to main content

പൊതുജനങ്ങള്‍ക്ക് മില്‍മ ഡെയറി സന്ദര്‍ശിക്കാന്‍ അവസരം

 

ദേശീയ ക്ഷീരദിനാചരണത്തോടനുബന്ധിച്ച് നവംബര്‍ 26നും 27നും പൊതുജനങ്ങള്‍ക്ക് മില്‍മയുടെ പത്തനംതിട്ട ഡെയറി സന്ദര്‍ശിച്ച് ഡെയറിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കണ്ട് മനസ്സിലാക്കാന്‍ അവസരം. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ക്ലാസുകള്‍, പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് മില്‍മ ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ ഡെയറിയില്‍ നിന്നും വാങ്ങാം. ഫോണ്‍: 9447287190, 9447699800.          (പിഎന്‍പി 3758/18)

date