Skip to main content

പുറമറ്റം പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

 

തദ്ദേശഭരണ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. പുറമറ്റം ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ബന്ധപ്പെടുന്ന ഓഫീസുകളിലൊന്നാണ് പഞ്ചായത്ത് ഓഫീസ്. ഇവിടെയെത്തുന്നവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കി വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഏറ്റവും വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെനി സനില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ മാത്യൂസ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോളി ജോണ്‍, രജനി ജയരാജന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജിജി മാത്യു, ഈപ്പന്‍ പോള്‍, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് രാജു പുളിമൂട്, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

61 ലക്ഷം രൂപ ചെലവഴിച്ചാണ് പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായിട്ടുള്ള കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. ഫ്രണ്ട് ഓഫീസ്, ഹെല്‍പ്പ് ഡസ്‌ക്, കമ്മിറ്റി ഹാള്‍, തദ്ദേശഭരണ ഭാരവാഹികള്‍ക്കുള്ള പ്രതേ്യക മുറികള്‍ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുള്ളത്.                  (പിഎന്‍പി 3759/18)

date