Skip to main content

എറണാകുളം അറിയിപ്പുകള്‍ 3

വാഹന ലേലം

 

കൊച്ചി: എറണാകുളം എക്‌സൈസ്  ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ പിടിച്ചെടുത്തിട്ടുളളതും സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയിട്ടുളളതുമായ രണ്ട് കാര്‍, രണ്ട് ഓട്ടോറിക്ഷ, ഒമ്പത് -ഇരുചക്രവാഹനങ്ങള്‍, ഒരു പിക്അപ് വാന്‍, ഒരു മിനിട്രക്ക് എന്നീ വാഹനങ്ങള്‍ എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ നിലവിലുളള ലേല വ്യവസ്ഥകള്‍ക്കു വിധേയമായി നവംബര്‍ 23-ന് രാവിലെ 11-ന് മാമല എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ പരസ്യലേലം ചെയ്ത് വില്‍ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2786848.

 

 

വ്യവസായ നിക്ഷേപക സംഗമം

 

കൊച്ചി: വ്യവസായ വാണിജ്യ വകുപ്പ് ജില്ലയിലെ വ്യവസായ സംരംഭകര്‍ക്കായി നവംബര്‍ 21-ന് ഇടപ്പളളി പത്തടിപ്പാലം പൊതുമരാമത്ത് വകുപ്പ് അതിഥി മന്ദിരത്തില്‍ (പി.ഡബ്ലിയു.ഡി റസ്റ്റ്  ഹൗസ്) വ്യവസായ നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു.

വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ അവശ്യം അറിഞ്ഞിരിക്കേണ്ട വിഷയങ്ങളില്‍ പ്രഗത്ഭര്‍ ക്ലാസുകള്‍ നടത്തും. താത്പര്യമുളള സംരംഭകരും, സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരും നവംബര്‍ 21-ന് രാവിലെ 9.30 ന് എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ ഉപജില്ലാ വ്യവസായ ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, തൃപ്പൂണിത്തുറ, ഫോണ്‍ 9497668159, 9446353772. ഇ-മെയില്‍ tioknr@gmail.com .

 

ടെന്‍ഡര്‍ ക്ഷണിച്ചു

 

കൊച്ചി: എറണാകുളം ജനറല്‍ ഹോസ്പിറ്റലിന്റെ കൃത്രിമകാല്‍ നിര്‍മ്മാണ യൂണിറ്റിലേക്ക് സാധനങ്ങള്‍ നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.  ടെന്‍ഡറുകള്‍ നവംബര്‍ 21 വരെ നല്‍കാം. കൂടുതല്‍ വിരങ്ങള്‍ ജനറല്‍ ആശുപത്രിയില്‍ അറിയാം.

 

date