Skip to main content

സെന്‍ട്രല്‍ സ്‌കൂള്‍ ജില്ലാ കായികമേള  നവംബര്‍ 27 ന് ആരംഭിക്കും

 സെന്‍ട്രല്‍ സ്‌കൂള്‍ സ്‌കൂള്‍  ജില്ലാ കായികമേള പെരിയ നവോദയ വിദ്യാലയത്തില്‍ നവംബര്‍ 27ന് ആരംഭിക്കാന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്‍.എ സുലൈന്‍മാന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ നാല്‍പതോളം സ്‌കൂളുകളിലുള്ള കുട്ടികള്‍ക്ക് അണ്ടര്‍ 14, അണ്ടര്‍ 17, അണ്ടര്‍ 19 എന്നീ മൂന്ന് കാറ്റഗറികളിലായാണ് മത്സരം നടത്തുന്നത്.           ഗെയിംസ് മത്സരങ്ങള്‍, ബാസ്‌കറ്റ് ബോള്‍ എന്നിവ ഡിസംബര്‍ ഒന്നിന് ജയ്മാതാ സ്‌കൂളിലും ഡിസംബര്‍ രണ്ടിന് ഷട്ടില്‍, ബാഡ്മിന്റണ്‍ എന്നിവ ഗ്രീന്‍വുഡ് പബ്ലിക് സ്‌കൂളിലും ഡിസംബര്‍ മൂന്നിനും നാലിനും ഫുട്‌ബോള്‍ മത്സരം നവോദയ സ്‌കൂളിലും നടത്തും.സ്‌പോര്‍ട്‌സില്‍ പങ്കെടുക്കുന്നവര്‍  ഈ മാസം 24 ന് വൈകിട്ട് അഞ്ചിനകം www.keralacentralsports.com  എന്ന വെബ്‌സൈറ്റില്‍ അപേക്ഷ നല്‍കണം. ഗെയിംസ് മത്സരങ്ങളുടെ അപേക്ഷ ഈ മാസം 28 ന് വൈകീട്ട് അഞ്ചുവരെ സമര്‍പ്പിക്കാം. കായികമേളയില്‍ പങ്കെടുക്കുന്ന ഓരോ സ്‌കൂളും സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസ് നടത്തിപ്പിനായി 5000 രൂപയും ഗെയിംസ് ഓരോ ഇനത്തിന് 2000 രൂപയും ഓരോ കുട്ടിയുടെയും പങ്കാളിത്ത ഫീസായി 150 രൂപയും  നല്‍കണം. 

date