Skip to main content

മികച്ച ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്കും അദ്ധ്യാപകര്‍ക്കും അവാര്‍ഡ്

 

ഈ വര്‍ഷത്തെ മികച്ച ആയുര്‍വ്വേദ ഡോക്ടര്‍മാരെയും അദ്ധ്യാപകരെയും തിരഞ്ഞെടുക്കുന്നതിന് ഭാരതീയ ചികിത്സാ വകുപ്പ് അപേക്ഷ ക്ഷണിച്ചു. അവാര്‍ഡ് നിര്‍ണ്ണയത്തിനുള്ള രൂപരേഖയും മാനദണ്ഡവും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ംംം.ശാെ.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലും, എല്ലാ ആയുര്‍വ്വെദ ജില്ലാ മെഡിക്കല്‍ ഓഫീസുകളിലും ലഭ്യമാണ്. അപേക്ഷകളും നോമിനേഷനുകളും ഡിസംബര്‍ 15നു വൈകിട്ട് അഞ്ചുമണിക്കു മുന്‍പ് മെഡിക്കല്‍ ഓഫീസര്‍മാര്‍, ആയുര്‍വ്വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ മുഖേനയോ നേരിട്ടോ ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ക്ക് ലഭിക്കണം.
(പി.ആര്‍.പി. 2668/2018)

 

date