Skip to main content

വാര്‍ഷിക വരുമാനം കുറഞ്ഞവര്‍ക്കായി ആറ്റിങ്ങലില്‍ സ്വയംതൊഴില്‍ പദ്ധതി

 

ആറ്റിങ്ങല്‍ നഗരസഭയില്‍ 'പ്രകൃതി ' വിപണന കേന്ദ്രം നടത്തുന്ന റാണിയ്ക്ക് തന്റെ സ്ഥാപനം ഒരേ സമയം ആശ്വാസവും ആത്മവിശ്വാസവും പകരുന്നതാണ്. സ്വന്തമായി സംരംഭം തുടങ്ങാന്‍ റാണിയ്ക്ക് താങ്ങായത് സ്വയം തൊഴില്‍ പദ്ധതിയാണ്. ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായാണ് ആറ്റിങ്ങലില്‍ പദ്ധതി നടപ്പിലാക്കുന്നത്. നോഡല്‍ ഏജന്‍സിയായ കുടുംബശ്രീക്കാണ്  പദ്ധതിയുടെ നടത്തിപ്പ് ചുമതല. വരുമാനം കുറഞ്ഞവര്‍ക്കും സ്വന്തമായി ഉപജീവനം കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും സഹായം എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത് .

ആറ്റിങ്ങല്‍ നഗരസഭ പരിധിയിലുള്ള ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള  എല്ലാവര്‍ക്കും ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കും.  സ്വന്തമായി സംരംഭം തുടങ്ങുന്നതിന് വ്യക്തികള്‍ക്ക് രണ്ട് ലക്ഷവും അഞ്ച് പേരടങ്ങുന്ന സംഘങ്ങള്‍ക്ക് 10 ലക്ഷവുമാണ്  വായ്പയായി നിലവില്‍ അനുവദിക്കുന്നത് . ഇതു കൂടാതെ ബാങ്ക് പലിശയില്‍ സബ്സിഡിയും നല്‍കുന്നുണ്ട്. ക്യാന്റീന്‍, ഓട്ടോ, തയ്യല്‍ തുടങ്ങി വിവിധ സംരംഭങ്ങളാണ് പദ്ധതിയുടെ സഹായത്തോടെ ഇവിടെ ആരംഭിച്ചിട്ടുള്ളത്.  കുടുംബശ്രീ അംഗങ്ങള്‍ക്ക് പലിശ സബ്സിഡിയില്‍ നേരിയ ഇളവും അനുവദിക്കുന്നുണ്ട്.
(പി.ആര്‍.പി. 2669/2018)

 

date