Skip to main content

ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് ആറിന് ആരംഭിക്കും

 

2019 മാർച്ചിൽ നടക്കുന്ന ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു.  മാർച്ച് ആറിന് ആരംഭിച്ച് 27ന് അവസാനിക്കും.  രണ്ടാം വർഷ പരീക്ഷയ്ക്ക് പിഴകൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തിയതി നവംബർ 26 ഉം ഒന്നാം വർഷ പരീക്ഷയ്ക്ക് പിഴകൂടാതെ ഫീസടയ്ക്കുന്നതിനുള്ള അവസാന തിയതി ഡിസംബർ മൂന്നൂമാണ്.

രണ്ടാം വർഷ പരീക്ഷയെഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും അവർ ഉപരിപഠനത്തിന് യോഗ്യരാകുന്ന മുറയ്ക്ക് പരീക്ഷാ സർട്ടിഫിക്കറ്റിനോടൊപ്പം മൈഗ്രേഷൻ സർട്ടിഫിക്കറ്റും നൽകും.  ഇതിന് പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല.  കമ്പാർട്ട്‌മെന്റൽ വിദ്യാർത്ഥികൾക്ക് മാത്രം 2017 മുതൽ ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷനാണ് നൽകിയത്.  അവർ 2018ലെ ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷയ്ക്ക് എഴുതിയ വിഷയത്തിന് മാർച്ച് 2019ലെ രണ്ടാം വർഷ പരീക്ഷയ്ക്കും രജിസ്റ്റർ ചെയ്തിട്ടുണ്ട്.  ഈ വിഭാഗം 2019 മാർച്ചിലെ പരീക്ഷയ്ക്ക് വീണ്ടും ഫീസൊടുക്കി അപേക്ഷ നൽകേണ്ടതില്ല.  അപേക്ഷാഫോമുകൾ ഹയർസെക്കൻഡറി പോർട്ടലിലും എല്ലാ ഹയർസെക്കൻഡറി സ്‌കൂളുകളിലും ലഭിക്കും.  ഓപ്പൺ സ്‌കൂൾ വിദ്യാർത്ഥികൾ അവർക്കനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളിൽ അപേക്ഷ നൽകണം.  അപേക്ഷകൾ ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കില്ല. പരീക്ഷാവിജ്ഞാപനവും വിശദവിവരങ്ങളും  www.dhsekerala.gov.in ൽ ലഭിക്കും.

പി.എൻ.എക്സ്. 5137/18

date