Skip to main content

സാഫല്യം ഭിന്നശേഷി പരിപാലന കേന്ദ്രത്തിൽ അന്തേവാസികളാകാം

 

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷനും, തിരുവനന്തപുരം ജില്ലാപഞ്ചായത്തും ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റും സംയുക്തമായി നടത്തുന്ന കൊറ്റാമം സാഫല്യം അഗതിമന്ദിരത്തിൽ അന്തേവാസികളാകാൻ താല്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  നിരാലംബരും നിർദ്ധനരും 50 വയസിനു മുകളിൽ പ്രായമുള്ള കിടപ്പുരോഗിയല്ലാത്തവരുമായ ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം.  അപേക്ഷകൾ നേരിട്ടും ഗ്രാമപഞ്ചായത്തുകൾ/ സന്നദ്ധ സംഘടനകൾ എന്നിവയ്ക്ക് വ്യക്തികൾക്ക് വേണ്ടിയും സമർപ്പിക്കാം.  വനിതകൾക്കും പുരുഷൻമാർക്കും പ്രത്യേകം താമസസൗകര്യമുണ്ട്.  പഞ്ചായത്ത് പ്രസിഡന്റിന്റെ ശുപാർശ, ആധാർ/ഇലക്ഷൻ ഐഡി കാർഡ്/ റേഷൻ കാർഡിന്റെ പകർപ്പ്, ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, കിടപ്പുരോഗി അല്ലെന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ്, അപേക്ഷകന് മറ്റ് സംരക്ഷകരില്ലെന്ന വില്ലേജ് ആഫീസറുടെ സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷിക്കണം.  കൂടുതൽ വിവരങ്ങൾക്ക് വികലാംഗ ക്ഷേമ കോർപ്പറേഷനുമായോ തിരുവനന്തപുരം ജില്ലാ പഞ്ചായത്തുമായോ ബന്ധപ്പെടണം.

അപേക്ഷിക്കേണ്ട വിലാസം: മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം-12, ഫോൺ: 0471-2347768, 2340568, 2347153, 2347152, 2347156. സെക്രട്ടറി/പ്രസിഡന്റ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, പട്ടം, തിരുവനന്തപുരം, ഫോൺ: 0471-2550750.

പി.എൻ.എക്സ്. 5140/18

date