Skip to main content

സ്‌കോളര്‍ഷിപ്പ് വിതരണവും  ബോധവല്‍ക്കരണ ക്യാമ്പും 

സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസ് ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ ധനസഹായത്തോടെ പിന്നോക്ക വിഭാഗങ്ങള്‍ക്കായി  ഏകദിന ബോധവല്‍ക്കരണ ക്യാമ്പ് നടത്തുന്നു.  എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌കോളര്‍ഷിപ്പ് വിതരണവും ചടങ്ങില്‍ നടക്കും.  ഡിസംബര്‍ 5 രാവിലെ 11 മണിക്ക് കണ്ണൂര്‍ വ്യാപാരഭവനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി ഉദ്ഘാടനം നിര്‍വഹിക്കും.  തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത നവസംരംഭകരും പങ്കെടുക്കണമെന്ന് കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ അറിയിച്ചു.
പി എന്‍ സി/4580/2017
 

date