Skip to main content

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഡിസംബര്‍ ആറ് വരെ ജില്ലയില്‍ പല ഭാഗത്തും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുളളതായി മുന്നറിയിപ്പ് ലഭിച്ചതിനാല്‍, അപകട സാധ്യതയുളള ഡിസം. 5, 6 തീയതികളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അടിയന്തിര സാഹചര്യത്തില്‍ കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ ആരംഭിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2732487, 9447141193, 9496007039.
പി എന്‍ സി/4596/2017 

date