Skip to main content

ജില്ലാ പദ്ധതി യോഗം നാളെ   

 കണ്ണൂര്‍ ജില്ലാ ഭരണകൂടം തയ്യാറാക്കുന്ന ജില്ലാ പദ്ധതി രൂപികരണവുമായി ബന്ധപ്പെട്ട യോഗം നാളെ(ഡിസം.5) ഉച്ചക്ക് 2 മണിക്ക് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  യോഗത്തില്‍ ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് രൂപികരിച്ച 18 സബ്ഗ്രൂപ്പുകളുടെ കരട് റിപ്പോര്‍ട്ട് അവതരണം അതാത് വിഷയ ഗ്രൂപ്പ് കണ്‍വീനര്‍മാര്‍ നടത്തും.  ജില്ലയിലെ ഡി പി സി അംഗങ്ങള്‍, ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, വിവിധ വിഷയ സബ് ഗ്രൂപ്പ് അംഗങ്ങള്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കും.  ഓരോ വിഷയ ഗ്രൂപ്പും നടത്തുന്ന അവതരണത്തിന്റെ  അടിസ്ഥാനത്തില്‍ ഓരോ സബ് ഗ്രൂപ്പിലേക്കും കൂട്ടിച്ചേര്‍ക്കലുകളോ മറ്റോ ഉണ്ടെങ്കില്‍ തദ്ദേശ ഭരണ സ്ഥാപന മേധാവികള്‍ തുടര്‍ ദിവസങ്ങളില്‍ നിര്‍ദ്ദേശം നല്‍കേണ്ടതാണ്.
പി എന്‍ സി/4595/2017

date