Skip to main content

ലോക മണ്ണ് ദിനാഘോഷം കണ്ണൂരില്‍     

'മണ്ണ് മറന്നാല്‍  മനുഷ്യനില്ല' എന്ന സന്ദേശവുമായി മണ്ണ് പര്യവേക്ഷണ- മണ്ണ്‌സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക മണ്ണ് ദിനാഘോഷം നാളെ (ഡിസംബര്‍ 5) ജില്ലയില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു. കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ.വനിതാ കോളേജില്‍ രാവിലെ 9.30 ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അദ്ധ്യക്ഷത വഹിക്കും. കെ.എം.ഷാജി എം.എല്‍.എ കര്‍ഷകര്‍ക്കുളള സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യും. 
    മണ്ണ് ദിനാഘോഷവുമായി ബന്ധപ്പെട്ട് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി/,കോളജ് തല വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പോസ്റ്റര്‍  രചന/പരിസ്ഥിതി ക്വിസ് മത്സരങ്ങളിലെ വിജയികള്‍ക്ക്  ചടങ്ങില്‍ പുരസ്‌കാരം നല്‍കും.
    ജില്ലാ തല പരിസ്ഥിതി ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ (യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം): ഹൈസ്‌കൂള്‍ വിഭാഗം: അഭിനന്ദ്.സി, അഞ്ചരക്കണ്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, അക്ഷയ് സത്യന്‍, ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സകൂള്‍, തലശ്ശേരി, ആദിത്യന്‍ വിനോദ്, കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍.
    ഹയര്‍സെക്കന്‍ഡറി വിഭാഗം: ആകാശ്. എം.പി, കസ്തൂര്‍ബ പബ്ലിക് സ്‌കൂള്‍ ചിറക്കല്‍, ഗോകുല്‍. ഇ.ടി, എ.കെ.എസ്.ജി. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മലപ്പട്ടം, അനംഗ്.എം.കെ, സെന്റ് മൈക്കിള്‍സ് ആഗ്ലോ ഇന്‍ഡ്യന്‍ എച്ച്.എസ്.എസ്. കണ്ണൂര്‍, അമല്‍രാജ്.എം.സി.ഇ.കെ.നായനാര്‍ സ്മാരക എച്ച്.എസ്.എസ്.വേങ്ങാട്.
    കോളേജ് തലം: അതുല്‍.പി, എം.ജി.കോളേജ്. ഇരിട്ടി, നവ്യ.സി, കൃഷ്ണമേനോന്‍ സ്മാരക ഗവ.വനിതാ കോളേജ്. കണ്ണൂര്‍, ഷെല്‍വില്‍.കെ,  ഗവ. ബ്രണ്ണന്‍  കോളേജ് തലശ്ശേരി.
    ജില്ലാ തല പോസ്റ്റര്‍ രചന മത്സരത്തില്‍ വിജയികളായവര്‍: ഹൈസ്‌കൂള്‍ വിഭാഗം: ശ്രീനന്ദന ശ്രീജിത്ത് ഉറുസുലൈന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കണ്ണൂര്‍, ട്വിങ്കിള്‍ പി, ചിന്‍മയ വിദ്യാലയ സ്‌കൂള്‍ ചാല, ഋഷികേശ് പി, ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കതിരൂര്‍.
    ഹയര്‍സെക്കന്‍ഡറി വിഭാഗം: അശ്വതി ഇ, ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കണ്ണാടിപറമ്പ, ജുഗില്‍ കെ.വി, കോളേജ് ഓഫ് കോമേഴ്‌സ് കണ്ണൂര്‍, അദില്‍ ഹംസ. എ.ടി, സി.എച്ച്.എം.എസ്.എസ് എളയാവൂര്‍  
    കോളേജ് തലം: സിസില്‍ ജോസഫ്, ക്രസന്റ് കോളേജ് ഓഫ് നഴ്‌സിംഗ് രാമപുരം കണ്ണൂര്‍.
പി എന്‍ സി/4585/2017

date