Skip to main content

ഭിന്നശേഷി ദിനാഘോഷം:  കായിക മത്സരങ്ങള്‍ നടത്തി     

സാമൂഹ്യനീതി വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ലോകഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായുള്ള കായികമത്സരങ്ങള്‍ കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ ജില്ലാ പൊലീസ് മേധാവി ശിവവിക്രം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ടി.ടി റംല അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ വിനീഷ് പതാക ഉയര്‍ത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, സ്ഥിരം സമിതി അധ്യക്ഷരായ കെ. ശോഭ, കെ.പി ജയബാലന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്തംഗം വിനീത, മുല്ല രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം.എം മോഹന്‍ദാസ് സ്വാഗതവും ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി.എ ബിന്ദു നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ വിവിധ കായിക മത്സരങ്ങള്‍ നടന്നു.
പി എന്‍ സി/4587/2017

date