Skip to main content

സായുധസേനാ പതാകാദിനാചരണം ഇന്ന് (ഡിസംബർ ഏഴ്)

 

സായുധസേനാ പതാകാദിനാചരണം ഇന്ന് (ഡിസംബർ ഏഴ്) ആചരിക്കും. ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ഡോ. കെ. വാസുകി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 12.30ന് നടക്കുന്ന ചടങ്ങിൽ ജില്ലാ സൈനിക ബോർഡ് വൈസ് പ്രസിഡൻറ് റിട്ട. ബ്രിഗേഡിയർ എം.കെ. ശശിധരൻ അധ്യക്ഷത വഹിക്കും. 

ചടങ്ങിൽ മാതൃരാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ധീരജവാൻമാരെ അനുസ്മരിക്കും. വിവിധ അവാർഡുകൾ കളക്ടർ സമ്മാനിക്കും. 2017ൽ ജില്ലയിൽ ഏറ്റവും കൂടുതൽ തുക പതകാനിധിയിലേക്ക് സമാഹരിച്ച വിദ്യാഭ്യാസസ്ഥാപനമായ പട്ടം കേന്ദ്രീയ വിദ്യാലയത്തിനും വിദ്യാഭ്യാസേതര സ്ഥാപനമായ കോ-ഓപറേറ്റീവ് ജോയൻറ് രജിസ്ട്രാർക്കും എവർറോളിംഗ് ട്രോഫി സമ്മാനിക്കും. 

എ.ഡി.എം വി.ആർ. വിനോദ്, ജില്ലാ സൈനിക ക്ഷേമ ഓഫീസർ കെ. ലാൽ, ജില്ലാ സൈനിക ക്ഷേമ ഓഫീസ് സൂപ്രണ്ട് എം. രവീന്ദ്രൻ, ജില്ലാ സൈനിക ബോർഡ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

പി.എൻ.എക്സ്. 5414/18

date