Skip to main content

കേരള ചരിത്ര സമസ്യ: സംസ്ഥാനതല മെഗാഫൈനല്‍ നാളെ കണ്ണൂരില്‍   

 വിദ്യാര്‍ഥികളില്‍ ചരിത്രാവബോധവും പൈതൃകാഭിമുഖ്യവും വളര്‍ത്തുന്നതിനായി സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് സംഘടിപ്പിക്കുന്ന ചരിത്രക്വിസ് മത്സരം 'കേരള ചരിത്ര സമസ്യ'യുടെ സംസ്ഥാനതല മെഗാഫൈനല്‍ നാളെ (ഡിസംബര്‍ 5) കണ്ണൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ നടക്കും. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ മൂന്ന് മേഖലകളില്‍നിന്നായി ഒമ്പത് ടീമുകളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുക. മേഖലാതല മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവരാണ് പങ്കെടുക്കുന്നത്. വിജയികള്‍ക്ക് ഉച്ച 12.30ന് നടക്കുന്ന ചടങ്ങില്‍ തുറമുഖ, മ്യൂസിയം, ആര്‍ക്കൈവ്‌സ് വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സമ്മാനം വിതരണം ചെയ്യും. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി ലത അധ്യക്ഷയാവും. പി.കെ ശ്രീമതി ടീച്ചര്‍ എം.പി, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് എന്നിവര്‍ മുഖ്യാതിഥികളാവും.
പി എന്‍ സി/4583/2017

date