Skip to main content

ന്യൂനപക്ഷ ദിനാചരണം:  എൻട്രികൾ ക്ഷണിച്ചു

ന്യൂനപക്ഷ ദിനാചരണം:  എൻട്രികൾ ക്ഷണിച്ചു

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന ന്യൂനപക്ഷ ദിനാചരണ പരിപാടികളുടെ ഭാഗമായി മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ജൈന, പാഴ്‌സി, ബുദ്ധ വിഭാഗങ്ങളിലെ മുതിർന്ന പൗര•ാരെ ആദരിക്കും.  ഈ വിഭാഗങ്ങളിലെ സംഘടനകൾ, മത-സാമൂഹിക സ്ഥാപനങ്ങൾ, മത മേലധ്യക്ഷൻമാർ എന്നിവർക്ക് തങ്ങളുടെ മത ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രായം വ്യക്തികളെ നോമിനേറ്റ് ചെയ്യാം.  ഏറ്റവും പ്രായമുള്ള വ്യക്തിയെയായിരിക്കും ആദരിക്കുക.  എല്ലാ വിഭാഗങ്ങളിൽ നിന്നും ഓരോരുത്തരെ വീതം തെരഞ്ഞെടുത്ത് ആദരിക്കും.  അപേക്ഷകൾ നൽകുമ്പോൾ അതത് സമുദായ സംഘടനാ നേതാക്കൾ വഴി വയസ് തെളിയിക്കുന്ന ആധികാരിക രേഖ ഉൾപ്പെടെ നൽകണം.  അവസാന തിയതി   ഡിസംബർ 14.

ഇതോടൊപ്പം ന്യൂനപക്ഷക്ഷേമ വകുപ്പ് ന്യൂനപക്ഷ ദിനാചരണത്തിന്റെ ഭാഗമായി സപ്ലിമെന്റ് പ്രസിദ്ധീകരിക്കും.  സപ്ലിമെന്റിൽ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന എൻട്രികൾ ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിലെ ജില്ലാ ന്യൂനപക്ഷ പരിശീലന കേന്ദ്ര പ്രിൻസിപ്പൽമാർക്കും സംസ്ഥാനത്തെ വിവിധ പത്ര മാധ്യമങ്ങളിലെ പ്രാദേശിക ലേഖകർക്കും നൽകണം.  അവസാന തിയതി ഡിസംബർ 15.  വിലാസം: ഡയറക്ടർ, സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം - 33.  വിശദവിവരങ്ങൾക്ക്: 9745977100.

പി.എൻ.എക്സ്. 5435/18

date