Skip to main content

ബോധവത്ക്കരണ സെമിനാര്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ഹിയറിങ് (നിഷ്) 'ആശയവിനിമയം - കുഷ്ഠരോഗം' എന്ന വിഷയത്തില്‍ നടത്തുന്ന ഓണ്‍ലൈന്‍ ബോധവത്ക്കരണ സെമിനാര്‍ ഈ മാസം 15 ന് രാവിലെ 10.30 മുതല്‍ 12.55 മണി വരെ കോഴിക്കോട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ നടക്കും. ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ് തിരുവനന്തപുരത്തിലെ സ്റ്റേറ്റ് ലെപ്രസി ഓഫീസര്‍ ആന്‍ഡ് ഡെപ്യൂട്ടി ഡയറക്ടറായ ഡോ.ജെ പത്മലതയാണ് സെമിനാറില്‍ പങ്കെടുക്കുന്നത്.  വൈകിയുളള ബൗദ്ധിക ശാരീരിക വളര്‍ച്ച അനുഭവിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മാത്രമാണ് സെമിനാര്‍. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈനിലൂടെ വിദഗ്ധരുമായി സംശയ നിവാരണത്തിനുളള അവസരവും ഉണ്ടായിരിക്കും. താത്പര്യമുളളവര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ - 0495 2378920.

 

date