Skip to main content

മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

 

ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സാമൂഹ്യ മത്സ്യകൃഷി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ ഐ.സി. കടവില്‍ 3 ലക്ഷം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് എ.പ്രഭാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീതാബാബു, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍  എം ചിത്ര , ജനകീയ മത്സ്യകൃഷി പദ്ധതി കോര്‍ഡിനേറ്റര്‍ കെ.ഡി പ്രിയ എന്നിവര്‍ സംസാരിച്ചു. 

 

date