Skip to main content

ബോധവത്ക്കരണ ക്യാമ്പ് 11ന്

 

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്  നടപ്പാക്കുന്ന  പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി (പി.എം.ഇ.ജി.പി) പ്രകാരം സംരംഭകര്‍ക്ക് വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിന് ഡിസംബര്‍ 11ന് ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 10.30ന് കോട്ടയം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി അദ്ധ്യക്ഷത വഹിക്കും. ഖാദി ബോര്‍ഡ് സെക്രട്ടറി ടി.വി കൃഷ്ണകുമാര്‍ റിപ്പോര്‍ട്ടവതരിപ്പിക്കും. വാര്‍ഡംഗം സാബു പുളിമൂട്ടില്‍, ബോര്‍ഡ് മെമ്പര്‍മാരായ റ്റി.എല്‍ മാണി, റ്റി.വി ബേബി,  ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി. രാജീവ്, ലീഡ് ബാങ്ക്മാനേജര്‍ സി.വി. ചന്ദ്രശേഖരന്‍, എഫ്.എ & സി.എ.ഒ ബിമല്‍ലാല്‍ ടി. എസ് എന്നിവര്‍ സംസാരിക്കും. ഖാദി ബോര്‍ഡ് ഡയറക്ടര്‍ സി. കെ. അനില്‍കുമാര്‍, ഖാദി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍. പ്രദീപ്, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.എന്‍.അജയകുമാര്‍  എന്നിവര്‍  ക്ലാസെടുക്കും. പ്രോജക്ട് ഓഫീസര്‍ കെ.എസ്. ഉണ്ണിക്കൃഷ്ണന്‍ നായര്‍ സ്വാഗതവും വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ ജെ.രാധാകൃഷ്ണക്കുറുപ്പ് നന്ദിയും പറയും. 

                                                     (കെ.ഐ.ഒ.പി.ആര്‍-2346/18)

date