Skip to main content

ബി.എസ്.സി നേഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ  ബിരുദദാന ചടങ്ങ് 13ന് 

 

      കോട്ടയം ഗവ. നേഴ്‌സിംഗ് കോളേജിലെ 32-ാം ബാച്ച് ബി.എസ്.സി നേഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങും 16-ാം ബാച്ച് നേഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ യാത്ര അയപ്പും ഡിസംബര്‍ 13ന് നടക്കും. രാവിലെ 10 ന് ഗവ. നേഴ്‌സിംഗ് കോളേജ് ആഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി ഉദ്ഘാടനം ചെയ്യും. നേഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വത്സമ്മ ജോസഫ് അദ്ധ്യക്ഷത വഹിക്കും. ആരോഗ്യ സര്‍വ്വകലാശാല പ്രോ വൈസ്ചാന്‍സലര്‍ ഡോ. എ.നളിനാക്ഷന്‍ ബിരുദദാനം നിര്‍വ്വഹിക്കും. ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജോസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. നേഴ്‌സിംഗ് വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ. ആര്‍. ലത കുട്ടികള്‍ക്ക് സന്ദേശം നല്‍കും.

                                                      (കെ.ഐ.ഒ.പി.ആര്‍-2351/18)

date