Skip to main content

ആശാപ്രവര്‍ത്തകരുടെ പരിശീലനം തുടങ്ങി

 

ദേശീയഗ്രാമീണാരോഗ്യ ദൗത്യത്തിന്റേയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ചാത്തങ്കരി, നെടുമ്പ്രം സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയിലുള്ള ആശാപ്രവര്‍ത്തകര്‍ക്കുള്ള അഞ്ച് ദിവസത്തെ പരിശീലനം തുടങ്ങി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി.സതീഷ് കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു. അലോപ്പതി, ആയൂര്‍വേദ, ഹോമിയോ വിഭാഗങ്ങളുടെ വിവിധ പദ്ധതികള്‍ ജനങ്ങളിലെത്തിച്ച് ജീവിതശൈലീ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ പ്രതിരോധിക്കുന്നതിനാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. 

                 (പിഎന്‍പി 4014/18)

date