Skip to main content

ദേശീയത യുവജനങ്ങള്‍ ജീവിതശൈലിയാക്കണം -  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

 

ദേശീയത യുവജനങ്ങള്‍ ജീവിതശൈലിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. കേന്ദ്ര യുവജനകാര്യ മന്ത്രാലയം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ തലത്തില്‍ നടത്തുന്ന പ്രസംഗമത്സരത്തിന്റെ മുന്നോടിയായി നെഹ്രു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നടന്ന ജില്ലാതല പ്രസംഗ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്. ദേശീയതയും രാഷ്ട്ര പുനര്‍നിര്‍മാണവും പരസ്പര പൂരകങ്ങളാണ്. ദേശീയതയ്ക്ക് സംഭാവന നല്‍കാന്‍ യുവജനങ്ങള്‍ക്ക് കഴിയണമെന്നും പ്രസിഡന്റ് പറഞ്ഞു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യു പി.ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫ.വിവേക് ജേക്കബ് എബ്രഹാം, എസ്.കൃഷ്ണകുമാര്‍, അഡ്വ.മുരളീധരന്‍ ഉണ്ണിത്താന്‍, പ്രൊഫ.കെ.ആര്‍.ശങ്കരനാരായണന്‍, സജയന്‍ ഓമല്ലൂര്‍, അഭിരാമി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മത്സരത്തില്‍ എസ്.മുംതാസ്, പ്രിയ സോണി, നൈജ എലിസബത്ത് സക്കറിയ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 

                  (പിഎന്‍പി 4015/18

date