Skip to main content

ശൈത്യകാല പച്ചക്കറി കൃഷിയുമായി ആറ്റിങ്ങൽ ബോയ്‌സ് എച്ച്.എസ്.എസ്

 

കൃഷിയിൽ വേറിട്ട രീതിയ്ക്ക് തുടക്കം കുറിക്കുകയാണ് ആറ്റിങ്ങൽ ബോയ്‌സ് എച്ച്.എസ്.എസ്.  ശൈത്യകാല പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഈ സ്‌കൂളിലെ വിദ്യാർഥികൾ.  കോളിഫ്‌ളവർ, കാബേജ് എന്നീ ശൈത്യകാല പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്യുന്നത്.

60 ഗ്രോ ബാഗുകളിലാണ് പച്ചക്കറി തൈകൾ നട്ടിരിക്കുന്നത്. ഇതിനു പുറമെ തൊണ്ണൂറോളം ബഗുകളിലായി  പച്ചമുളക്, കത്തിരി, വഴുതന എന്നിവയും നട്ടുപിടിപ്പിച്ചിട്ടുണ്ട്. കൃഷിഭവനിൽ നിന്നും നഗരസഭയിൽ നിന്നും ഒരോ ചാക്ക് ജൈവവളം വീതം കൃഷിക്കായി നൽകിയിട്ടുണ്ട്. നവംബർ അവസാന ആഴ്ചയാണ് കൃഷി ആരംഭിച്ചത്  ജനുവരി രണ്ടാം വാരത്തോടെ പച്ചക്കറികൾ വിളവെടുപ്പിന് പാകമാകും.  

 സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിലെ കുട്ടികൾക്കാണ് കൃഷിയുടെ ചുമതല. എസ്.പി.സി യിലെ 132 കുട്ടികളോടൊപ്പം സ്‌കൂൾ ട്രാഫിക്ക് ക്ലബ്ബിലെ 25 കുട്ടികളും ഈ സംരംഭത്തിൽ പങ്കാളികളാണ്. കൂടാതെ  അധ്യാപകരും സ്‌കൂൾ ജീവനക്കാരും ഇവർക്ക് വേണ്ട സഹായം നൽകുന്നു.
(പി.ആർ.പി. 2772/2018)

 

 

date