Skip to main content

വീണ്ടെടുപ്പ്‌ : നാം ഒന്ന്‌ ചിത്രകലാ സംഗമത്തില്‍  100 ചിത്രകാരന്മാര്‍ അണിനിരക്കും

പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന്‍െ്‌റ ഭാഗമായി ജില്ലാ ഭരണകൂടം, കേരള സാഹിത്യ അക്കാദമി ,കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, കേരള കലാമണ്ഡലം സംയുക്തമായി സംഘടിപ്പിക്കുന്ന വീണ്ടെടുപ്പ്‌ കലാ സാംസ്‌കാരിക സംഗമത്തില്‍ 100 ചിത്രകാരന്‍മാര്‍ അണിനിരക്കുന്ന നാം ഒന്ന്‌ ചിത്രകലാ സംഗമം അരങ്ങേറും. ഡിസംബര്‍ 14 , 15, 16 തീയതികളിലായി തേക്കില്‍കാട്‌ മൈതാനിയില്‍ ആണ്‌ തത്സമയ ചിത്രരചനയും വില്‍പ്പനയും നടക്കുക. മൂന്നുദിവസങ്ങളിലായി രാവിലെ 10 മുതല്‍ വൈകുന്നേരം 7 വരെയാണ്‌ ചിത്രകലാ സംഗമം അരങ്ങേറുക. മുതിര്‍ന്ന കലാകാരന്‍മാരായ ബി.ഡി. ദത്തന്‍, അനില ജേക്കബ്‌, കലാധരന്‍, ടി.എ.എസ്‌. മേനോന്‍, കെ.എ. ഫ്രാന്‍സിസ്‌, തോമസ്‌ ആന്‍്‌റണി, കെ.യു. കൃഷ്‌ണകുമാര്‍ തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുക്കും. കേരള ലളിതകലാ അക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രശാലയുടെ പ്രദര്‍ശനവും മൂന്നുദിവസങ്ങളില്‍ നടക്കും. ചിത്രങ്ങള്‍ വാങ്ങാനുള്ള സൗകര്യം ആസ്വാദകര്‍ക്കുണ്ടാകും. പ്രളയ ചിത്രങ്ങള്‍ 1500 രൂപയ്‌ക്കും, ലളിതകലാ അക്കാദമിയുടെ ശേഖരത്തിലുള്ള രാജാരവിവര്‍മ്മ ഉള്‍പ്പടെയുള്ളവര്‍ വരച്ച ചിത്രങ്ങളുടെ പ്രിന്‍്‌റ്‌ 280 രൂപയ്‌ക്കും, 50 രൂപമുതല്‍ വിലയില്‍ ചിത്രമണ്‍പാത്രങ്ങളും, ചിത്രക്കുടകള്‍ 400 രൂപയ്‌ക്കും വാങ്ങാനുള്ള അവസരം ഉണ്ടാകും. വില്‍പ്പന തുക മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്യും.

date