Skip to main content

ഭരണഘടനാ സംരക്ഷണ സംഗമം ജനുവരി 26 ന്

 

ഭരണഘടന സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന സാക്ഷരതാമിഷൻ ജനുവരി 26 ന് ഭരണഘടനാ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പ്രേരക്മാർക്ക് ഭരണഘടനാ സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ മേഖലാ പരിശീലനം സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ പി എസ് ശ്രീകല ഉദ്ഘാടനം ചെയ്തു. 

ഡിസംബർ എട്ടു മുതൽ 20 വരെ പഞ്ചായത്ത്, കോർപ്പറേഷൻ, മുൻസിപ്പാലിറ്റി തലത്തിൽ റിസോഴ്‌സ് പേഴ്‌സൺമാർക്ക് പരിശീലനം നൽകും. ഡിസംബർ 21 മുതൽ ജനുവരി 5 വരെ വാർഡ് തല പരിശീലനവും നടക്കും. ഭരണഘടനാ സാക്ഷരത സംഗമങ്ങൾ ഡിസംബർ 14 മുതൽ 21 വരെ സംഘടിപ്പിക്കും. ജനുവരി 15 മുതൽ 25 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഭരണഘടനാ സാക്ഷരത യാത്ര നടത്തും. ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിൽ പ്രേരക്മാരുടെ പൂർണ്ണ പങ്കാളിത്തം  ഉറപ്പുവരുത്തണമെന്നും ഡയറക്ടർ പറഞ്ഞു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ പി ജയബാലൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ മനോജ് എബ്രഹാം, വയനാട് അസിസ്റ്റ്ന്റ് കോ ഓർഡിനേറ്റർ പി എൻ ബാബു, കണ്ണൂർ അസിസ്റ്റ്ന്റ് കോ ഓർഡിനേറ്റർ ടി വി ശ്രീജൻ, കാസർകോട് ജില്ലാ കോ ഓർഡിനേറ്റർ ഷാജുജോൺ എന്നിവർ സംസാരിച്ചു. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ പ്രേരക്മാർ പരിശീലനത്തിൽ പങ്കെടുത്തു.  

 

date