Skip to main content

ജൈവവൈവിധ്യ കോൺഗ്രസ്:  സ്‌കൂൾ കുട്ടികൾക്കായി മത്സരങ്ങൾ

 

സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംഘടിപ്പിക്കുന്ന പതിനൊന്നാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കാലാവസ്ഥ വ്യതിയാനവും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകതയും എന്ന വിഷയത്തിൽ ഫോട്ടോഗ്രാഫി, ഉപന്യാസം, പെയിന്റിംഗ് എന്നീ ഇനങ്ങളിൽ സംസ്ഥാനതലത്തിലാണ് മത്സരങ്ങൾ. ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കുന്നവർ ഫോട്ടോയും പൂരിപ്പിച്ച അപേക്ഷയും cbc11photoksbb@gmail.com എന്ന വിലാസത്തിലും ഉപന്യാസം cbc11essayksbb@gmail.com എന്ന വിലാസത്തിലും പെയിന്റിംഗ് cbc11paintksbb@gmail.com എന്ന വിലാസത്തിലും ഡിസംബർ 31 ന് മുമ്പായി അയക്കണം.

   സീനിയർ, ജൂനിയർ വിഭാഗങ്ങളിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ജനുവരി മൂന്നിന് ജില്ലാതല പ്രൊജക്ട് അവതരണ മത്സരവും സംഘടിപ്പിക്കും. പ്രളയാനന്തര കേരളത്തിൽ ജൈവവൈവിധ്യത്തിനുണ്ടായ ആഘാതം, അവ പെട്ടെന്ന് മറി കടക്കാനുള്ള തന്ത്രങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് പ്രൊജക്ട് തയ്യാറാക്കേണ്ടത്. ജില്ലയിൽ വിജയികളാകുന്നവർക്ക് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാം. രണ്ടുപേരടങ്ങുന്ന ടീമായാണ് മത്സരം. താൽപര്യമുള്ളവർ അപേക്ഷകൾ cbc11projectksbb@gmail.com എന്ന വിലാസത്തിൽ ഡിസംബർ 17 ന് മുമ്പായി അയക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും www.keralabiodiversity.org  എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

 

date