Skip to main content

മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു

 

ഫിഷറീസ് വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റി (ഫിർമ) ജില്ലയിലെ പഴശ്ശി റിസർവോയറിൽ തുടങ്ങുന്ന മത്സ്യക്കൂടുകൃഷി പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ താൽപര്യമുള്ളതും റിസർവോയറിനകത്ത് താമസിക്കുന്നവരും മത്സ്യകൃഷിയിൽ മുൻപരിചയമുള്ളതുമായ വ്യക്തികൾ/ ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ 15 ന് മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഫിർമ, സ്റ്റേറ്റ് ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് സൊസൈറ്റി (ഫിർമ), TC 15/1746, രശ്മി, ഫോറസ്റ്റ് ഓഫീസ് ലെയിൻ, വഴുതക്കാട്, തൈക്കാട് പി ഒ, തിരുവനന്തപുരം, 695014 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. ഫോൺ. 0471 2335667, 9605525134   

 

date