Skip to main content

കലോൽസവത്തിലെ സ്റ്റേജിതര മത്സര സൃഷ്ടികൾ സ്‌കൂൾ വിക്കിയിൽ കാണാം

 

59ാം സംസ്ഥാന സ്‌കൂൾ കലോൽസവത്തിലെ 46 സ്റ്റേജിതര മത്സരങ്ങളുടെ സൃഷ്ടികളും സ്‌കൂൾ വിക്കിയിൽ ലഭ്യമാക്കി.  www.schoolwiki.in എന്ന പോർട്ടലിൽ 'കലോൽസവ സൃഷ്ടികൾ'  എന്ന പേജിലൂടെ വരകൾ, രചനകൾ എന്ന വിഭാഗങ്ങളിൽ വിവിധ ഗ്രേഡുകൾ ലഭിച്ച സൃഷ്ടികൾ അവയുടെ പകർപ്പും, കുട്ടികളുടെ പേരും, സ്‌കൂളിന്റെ പേജും ഉൾപ്പെടെ  കാണാനാകും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, സംസ്‌കൃതം, ഉറുദു എന്നീ ഭാഷകളിലെ കഥ, കവിത, ഉപന്യാസം എന്നിവയും ചിത്രരചനയിൽ പെൻസിൽ, ജലഛായം, എണ്ണഛായം, കൊളാഷ്, കാർട്ടൂൺ എന്നിവയുമാണ് സ്‌കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തത്.

കായംകുളം ശ്രീ വട്ടോബ ഹൈസ്‌കൂളിലെ 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി ക്ലബ്ബിന്റെ സഹായത്തോടെയാണ് ഈ വർഷം സ്റ്റേജിതര മത്സരങ്ങൾ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ  (കൈറ്റ്) ഡിജിറ്റൈസ് ചെയ്തത്. കണ്ണൂരിൽ നടന്ന 57ാമത് കലോൽസവം മുതലാണ് സ്റ്റേജിതര മത്സരങ്ങൾ സ്‌കൂൾ വിക്കിയിൽ നൽകാൻ തുടങ്ങിയത്.  അടുത്ത വർഷം മുതൽ സബ്ജില്ലാ ജില്ലാ കലോൽസവ സൃഷ്ടികളും സ്‌കൂൾ വിക്കിയിൽ ഉൾപ്പെടുത്താൻ സംവിധാനം ഏർപ്പെടുത്തുമെന്ന്  കൈറ്റ് വൈസ് ചെയർമാൻ & എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ. അൻവർസാദത്ത് അറിയിച്ചു.

പി.എൻ.എക്സ്. 5474/18

date